2013 സെപ്റ്റംബർ 8, ഞായറാഴ്‌ച
ഇന്നലെ ഒരു വെള്ളി അയച്ച ആയിരുന്നു...മിക്കവാറും പ്രവാസികൾ കോഴി ബിരിയാണി കഴിക്കുന്ന വിശേഷപ്പെട്ട ദിവസം..പെണ്ടിംഗ് വർക്ക് (അലക്കൽ..ഉണക്കൽ..ഇസ്തിരി തുടങ്ങിയവ) ഒക്കെ കഴിഞ്ഞു എന്റെര്ടിനെമെന്റ്റ് ആൻഡ് റിലാക്സ് പ്രോഗ്രാം അയ ഉറക്കത്തിനായി തയ്യാറെടുക്കവേ മനസ്സ് കടിഞ്ഞാൻ ഇല്ലാത് കുതിരയെ പോലെ ഭൂത കാലങ്ങളിലേക്ക് ഊളിയിട്ടു...തലയിൽ നര തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയെങ്കിലും ഇപ്പോളും ഒത്തിരി ചെറുപ്പമായ മനസ്സ് കാലങ്ങള്ക്കു പിന്നിലെ ഓര്മകളിലേക്ക് എന്നെ കൊണ്ട് പോകാൻ ശ്രമിക്കയാണ്...
ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന സമയം..എന്റെ ഉമ്മ ഹൈകമണ്ടിന്റെ അനുമതിയോടെ ഉമ്മാന്റെ വീട്ടില് വളര അപൂർവമായി രാപ്പര്ക്കാൻ വരാറുണ്ട്...അങ്ങനെ കര്ക്കിടകത്തിലെ ശക്തമായ ഒരു മഴക്കാലം...ഓടിട്ട കൊച്ചു വീടായതിനാൽ ജനലുകൾ അടച്ചിട്ടും മഴയുടെ സുന്ദരമാഴ താളം ചെവിയിലങ്ങനെ മുഴങ്ങുകയാൻ ..വൈകുന്നേരം തുടങ്ങിയ മഴ തോരാതെ പെയ്തു... കൊണ്ടേ ഇരിക്കുന്നു...ഇഷാഹ് ബാങ്കോട് കൂടി വലിയ ഇല്ലത്തെന്ന തൊട്ടടുത്ത തോട്ടിൻ കരയില നിന്നും കുറുക്കന്മാരുടെ ഈണത്തിലും ഓലതിലുള്ള ഓരിയിടൽ ഇടയ്ക്കിടയ്ക്ക് കേള്ക്കാം..
അതിശക്തമഴ മഴയും കാറ്റിലും മാങ്ങകൾ വീഴും... അതിരാവിലെ ഏറ്റവും ആദ്യം മാ ചോട്ടിൽ എത്തുന്ന ആള്ക്ക് കൂടുതൽ മാങ്ങാ കിട്ടും..തൊട്ടടുത് വലിയ ഇല്ലാതെ വീട്ടില് ഒന്നൊന്നര രുചിയുള്ള മാങ്ങാ കിട്ടാൻ ഏറ്റവും നേരത്തെ ഉണരാനുള്ള ആഗ്രഹത്താൽ കിടന്നിട്ടുറക്കം വരുന്നില്ല..ഒപ്പം മദ്രസയിലെ ഉസ്താദ് കുറെ പഠിക്കാൻ പറഞ്ഞത് ചെയ്യാത്തത് കൊണ്ടുള്ള പേടിയും..എന്താണെന്നറിയില്ല അന്നൊക്കെ വടിയുടെ സഹായത്തൽ പടിപ്പിച്ചതിനലാവും ഒരു തരാം ഭയമായിരുന്നു മദ്രസ..
നേരം പുലരവുംബോയെക്കും ഉമ്മാന്റെ സമീരെ സമീരെ എന്നാ നീട്ടിയുള്ള വിളി...കാലങ്ങള ഏറെ കയിഞ്ഞെങ്കിലും ശരീരത്തിനും മനസിനും ഒരു പാട് മാറ്റങ്ങൾ വന്നെങ്ങിലും ഇന്നും ഉണരുമ്പോൾ കേള്ക്കാൻ ഏറെ കൊതിയുള്ള അല്പം നീട്ടിയുള്ള ആ വിളി...പല്ല് ശീഗ്രം മാവിണ്‍ ചോട്ടിൽ എതിയപ്പോല്യെക്കും പരിസരതിലുള്ള കുട്ടികൾ ഒക്കെ ഹാജര്...മഴ ചോര്ന്നിരിക്കുന്നു..ഉദയ സൂറയാൻ കിഴക്കുടിക്കാൻ തുടങ്ങുന്നേ ഉള്ളൂ..പെയ്തു തീര്ന്ന മഴയുടെ ബാക്കിയായി വഴിയിലും പറമ്പിലും കുറെ പച്ച ഇലകൾ..തണുത്ത ശക്തമായ കാറ്റും മരം പൊഴിക്കുന്ന തുള്ളി മഴയും ഇലകളും ഇടയ്ക്കിടെ ഉതിര്ന്നു വീഴുന്ന മാമ്പഴവും ശരീരത്തെ വല്ലാതെ കുളിര്ക്കുന്നു..ഓരോ കാറ്റു വീശുമ്പോഴും മാ ചോട്ടിലേക്ക് ഓടി വരുന്ന കുരുന്നുകൾ..ഉതിര്ന്നു വീഴുന്ന മാമ്പഴം സ്വന്തമാക്കാൻ മത്സരം..സമര്തന്മാർക്ക് കുറെ കിട്ടിയെങ്കിലും എനിക്ക് പേരിനു ഒന്നോ രണ്ടോ മാത്രം..നഷ്ടപ്പെട്ടു പോവുമെന്ന പേടിയാൽ കിട്ടിയതോക്കെയും കൈയ്യിൽ തന്നെ വെച്ച് വീണ്ടും വീണ്ടും കിട്ടാൻ വേണ്ടി അടി പിടി കൂടുന്ന നിഷ്കലങ്ങ ബാല്യങ്ങൾ..കിട്ടിയതുമായി വീട്ടിലെത്തി
വെല്ലവും അരിയും മിക്സ് ചെയ്ത ഒരു തരാം പത്തലും കായിച്ചു അടിക്കാൻ ഒരു കാരണവും തിരഞ്ഞു നില്ക്കുന്ന ഉസ്താടിന്റ്റ് അടുത്തേക്ക്..മാവുകളും മരങ്ങളും മുറിച്ചു മാറ്റിയപ്പോൾ മ ചോട്ടിലെ ഈ കാത്തു നില്പും നാടൻ മാങ്ങയുടെ രുചിയും ലഭിക്കാനുള്ള യോഗം ഇല്ലാതെ ഐ പാടിനും സ്മാർട്ട് ഫോണിനും പിന്നാലെ പോകുന്ന നമ്മുടെ അടുത്ത തലമുറയ്ക്ക് ഇതൊക്കെ അന്യമാവുമ്പോൾ നാം എത്ര ഭാഗ്യവാന്മാർ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ