ഉദയസൂര്യന്‍ കിഴക്കന്‍ ദര്‍ശനം നല്കിതുടങ്ങുന്നതിന്റെ അര നാഴിക മുന്‍പേ ഞങ്ങളൊക്കെ ചോട്ടു എന്ന് വിളിക്കുന്ന ശങ്കരേട്ടന്‍ കര്മാനിരതനവും. ഞങ്ങള്‍ കയ്യെട്ടി മുക്കെന്നു വിളിക്കുന്ന പോയിലൂരങ്ങടിയുടെ ഹൃദയബഗത്തെ കൊച്ചു ചായക്കടയുടെ പ്രോപരെടര്‍ കം മാനേജര്‍ ആണ് ശങ്കരേട്ടന്‍ .നാഗരികതയുടെ അഹങ്കാരം തെല്ലും തൊട്ടു തീണ്ടിയില്ലാത്ത തീര്‍ത്തും ഗ്രാമീണ പശ്ചാത്തലമുള്ള ഞങ്ങടെ നാട്ടിലെ ഏറ്റവും വലിയ സ്റ്റാര്‍ ഹോട്ടല്‍ ആണ്ഈ ചായക്കട .ഇടയ്ക്ക് കടം പറയാവുന്നത് കൊണ്ടും അവിടുത്തെ കപ്പയും കഞ്ഞിയുംടെയും ടേസ്റ്റ് ഭൂമി മലയാളത്തിലെന്നല്ല അന്താരാഷ്ട്രതലത്തില്‍ വരെ കിട്ടാത്തതിനാലും ഞങ്ങടെ ഒക്കെ വൈകിട്ടത്തെ പരിപാടി ശങ്കരേട്ടന്റെ കടയിലയിരിക്കും
നാട്ടിലെ സകല മാന പാരവെപ്പിന്റെ പ്രഭവ കേന്ദ്രമാണീ കട.നിശ്കലാന്കനായ ശങ്കരേട്ടന്റെ കടയുടെ മുന്നിലെ ബെഞ്ചില്‍ ഫുള്‍ ടൈം ഹൌസ്ഫുള്‍് ആയിരിക്കും..ആരെങ്കിലും എന്തെങ്കിലും അന്വേഷിച്ചു വന്നാല്‍ ദോഷം പറയരുതല്ലോ എങ്ങനെയോക്കെ ചുറ്റിക്കാന് പറ്റുമോ അങ്ങനെയൊക്കെ ചുറ്റിക്കും
വിത്ത് യുനിഫോമിലയിരിക്കും ശങ്കരേട്ടന്‍ ഫുള്‍ ടൈം ..എല്ലാ അറ്റവും ചുരുണ്ട് മുട്ടോളം മാത്രം ഇറക്കമുള്ള കൈലിയിലല്ലാതെ അദ്ധേഹത്തെ ഹര്‍ത്താല്‍ ദിനത്തിലും കല്യാണ ചടങ്ങുകളിലും മാത്രമേ ഷര്‍ട്ട് ധരിച്ചു കണ്ടിട്ടുള്ളൂ..ബട്ട് നേരം വെളുക്കാരാകും വരെ മൂപ്പര്‍ കൈലിക്ക് വിശ്രമം നല്‍കി ഒരു ബര്‍്മുഡയിലായിരിക്കും അഭ്യാസങ്ങള്‍...
പോയിലൂര്‍ എക്സ്പ്രസ്സ് ഹൈവയില് ഒരു സൈഡില്‍ ബസ് ട്രൈവ്ര്മാരുടെ ഒക്കെ പേടിസ്വപ്നമാണു ശങ്കരേട്ടന്റെ കട..റോഡിന്ടെ അറ്റ്ത്താണോ ചായക്കട, അല്ലെങ്കില്‍ ചായക്കടയുടെ അറ്റത്താണോ റോഡ് എന്ന് വല്യ നിശ്ചയമില്ലാത്തതിനാല്‍് സ്ടിയരിന്കം സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേല്‍ ശങ്കരേട്ടന്റെ കട പുരാവസ്തു ഏറ്റെടുക്കേണ്ടി വരും..ദൈവാധീനം കൊണ്ടും കടയുടെ മുകളില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസുള്ളത് കൊണ്ടും ഇന്ന് വരെ ഒരു ഡ്രൈവര്‍ക്കും കൈപ്പിഴ പറ്റിയിട്ടില്ല..ഈ ഹൈവേ ക്രോസ് ചെയ്തു വേണം ബാലേട്ടന് ജല ഗതാഗതം നടത്താന്‍..അപ്പുറത്തെ നിസാറിന്റെ വെട്ടില്‍ നിന്നാണ് ജലവിതരണം .
ആയിടയ്ക്ക് തടി കേടക്കാന്‍് വേണ്ടി ഞങ്ങള്‍ ഫ്രണ്ട്സ് മോര്ണിംഗ് ഓട്ടത്തിനിറങ്ങി..പത്തു മിനിറ്റ് തികയ്ക്കും മുമ്പേ കിതയ്പ്പു സഹിക്കാതെ കഞ്ഞിക്കും കപ്പയ്ക്കുമായി ശങ്കരേട്ടന്റെ മുന്നില്‍ ഞങ്ങള്‍ ഹാജരാവും..ഇടയ്ക്കൊരു ദിവസം ഞങ്ങള്‍ പ്രഭാത സവാരിയും വായനോട്ടവു കഴിഞ്ഞു വരുംബോള്‍് ആശാന്‍ അങ്ങേരുടെ ട്രേഡ് മാര്‍ക്കായ ബര്‍്മുടയുമുടുത്ത് രണ്ടു കയ്യില്‍ രണ്ടു പത്രവും കക്ഷത്തില്‍ ചെറിയൊരു പാത്രവുമായി ജലവിതരണം ആന്‍ഡ് ഗതാഗതം നടത്തുകയാണ്.ഞങ്ങളുടെ പ്രഭാതസവാരി നായകനും എല്ലാവരും സ്നേഹത്തോടെ കസായി എന്ന് വിളിക്കുന്ന അമീര്‍ ,മൂപ്പരുടെ അടുത്തെത്തി അദ്ധേഹത്തിന്റെ ബര്‍മുഡ ശരീരവുമായി കൂട്ടിയോജിപ്പിച്ച ചരട് വലിച്ചൂരി.ആദ്യ രാത്രിയിലെ മണവാട്ടിയെ പോലെ നാണത്താല്‍ പുളകിതനായ ബാലേട്ടന്‍ ഡാ കളിക്കല്ലെടാ നായികളെ എന്നൊക്കെ അക്രോശിച്ചും കൊണ്ട് ഉപദേശിക്കുന്നുണ്ട്.സ്വന്തം ബാപ്പ പറഞ്ഞതനുസരിക്കാത്ത അമീര്‍ അതനുസരിച്ചത് തന്നെ ..ബട്ട് ബര്‍മുഡ നൂര്‍ന്ന് താഴേക്ക് പതിച്ചപ്പോലാണ് അദ്ദേഹം സര്‍വതന്ത്ര സ്വതന്ത്രനായിരുന്നു എന്ന് മനസ്സിലായത്.അതിരാവിലെ ആയതിനാല്‍ വന്‍ ജനാവലി ഒന്നുമില്ലെങ്കിലും അത്യാവശ്യം കുറച്ചു പേരുടെ മുന്നില്‍ നൂല്ബന്ധമില്ലാതെ വിവസ്ത്രനക്കപ്പെട്ടത്തിന്റെ ജാള്യം മറക്കാന്‍ ചിരിച്ചും കൊണ്ട് ഞങ്ങളെ തല്ലനോടിവരുന്ന ശങ്കരേട്ടന്റെ നിഷ്കലംഗമായ മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു
ഞങ്ങളുടെ നാട്ടുകാരുടെ ചിരപരിചിത മുഖം ഇന്ന് നമ്മോടൊപ്പമില്ല.ആ നല്ല മനുഷ്യന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഞാനിതിവിടെ സമര്‍പ്പിക്കട്ടെ.