2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച

മരണത്തിന്റെ ദൂദ്

നേരം പര പരാന്നു വെളുക്കുന്നെ ഉള്ളൂ.. അടുക്കള ഭാഗത്ത്‌ നിന്ന് ഉമ്മയും അമ്മൂമയും എന്തൊക്കെയോ പറയുന്നത് കേട്ടാണ് ഉറക്കമുണര്ന്നത്.ശ്രദ്ധിച്ചു കേട്ടപ്പോള്‍ നാട്ടിലെ വാര്‍്തവാഹിനി പാതുമ്മത്താത്തയുടെ ശബ്ദവും കേള്‍ക്കാം..എന്തൊ കാര്യമായ വാര്‍ത്ത‍ കിട്ടിയിട്ടുണ്ട് പാത്തുമ്മത്താത്തയ്ക്ക്.അല്ലെങ്കില്‍ ഇത്ര രാവിലെ വരില്ല.ഇടയ്ക്ക് നെടുവീര്ര്‍പ്പിടുകയും അയ്യോ പാവം തുടങ്ങിയ ദുഖ്ഖത്തിന്റെ ബാക്ഗ്രൌണ്ട് മ്യുസികും ആയപ്പോള്‍ സംഭവം അല്പം സീരിയസ് ആണെന്നെനിക്കു മനസ്സിലായി




പുറത്തു കുഞ്ഞിക്കിളികളും കാക്കകളും അലാറം വെച്ചിട്ടെന്ന കണക്കെ കൃത്യസമയത്തുണര്ന്നു കലപില ശബ്ദമുണ്ടാക്കി അവരുടെ ഡ്യൂട്ടി ചെയ്യുന്നുണ്‍്ട്..സുഖമുള്ള മന്ദമാരുതന്‍ വൃക്ഷങ്ങളെയും തഴുകി എന്നെയും തലോടി കടന്നു പോയപ്പോ flaash ന്യൂസ്‌ അറിയാനുള്ള ജിഞ്ഞസയുമായി   ഞാന്‍   അടുക്കളയിലെത്തി ...സംഗതി അല്പം സീരിയസ് തന്നാണ്..




ഞങ്ങടെ നാട് ചിലപ്പോ തോന്നും ഭൂമിയുടെ   ഒരറ്റത്തിന്റെ     ആരംബമെന്നാണ്..കുഞ്ഞു ടൌണില്‍ നിന്നും ഒരു ൫൦൦ മീറ്റര്‍ കയിഞ്ഞാല്‍    പിന്നെ ജനവസം
കുറഞ്ഞ തെങ്ങിന്‍ കൃഷിയിടനഗലാണ്..സാടാരണക്കരായ  വിഭാകത്തിലെ  നല്ലൊരു പങ്കും ഉപജീവനം നടത്തുന്നത് തെങ്ങ് കൃഷിയുമായി ബന്ടപ്പെട്ടിട്ടാണ്..ഇടയ്ക്ക് സമയം കിട്ടുംബൂലോക്കെ തേങ്ങയിടാന്‍ കൂട്ടിനായി ഞങ്ങള്‍ കുട്ടികളും അന്ന് പോകാറുണ്ട്..സ്കൂളിന്റെ കാര്യത്തില്‍ കര്‍ക്കശംയാതിന്നാല്‍ വല്ല അവദി  ദിവസവും    തെങ്ങ് കയറ്റം വന്നെത്തിയാല്‍ കുശാലായി..വിജനവും നിശബ്ദവുമായ   പ്രകൃതിയിലെ    കൊച്ചു കൊച്ചു പ്രാണികളുടെ   സൌന്ദര്യാത്മക ശബ്ദം ഒഴിച്ച്  നിര്‍ത്തിയാല്‍ എങ്ങും മൂകത...കണ്ണെത്ത  ദൂരത്തോളം  പ്രകൃതിയുടെ മാസ്മരിക വശ്യ സൌന്ദര്യം അസ്വദിക്കാം ..ഇതിനെല്ലമുപരി  നല്ല ഫ്രഷ്‌ ഇളനീര്‍..അത്രയും സ്വാദുള്ള ഒന്ന് അമ്മയുടെ മുലപ്പാല്‍ അല്ലാതെ മറ്റൊന്നുമില്ല..ഇതൊക്കെ കൊണ്ട് തന്നെ തെങ്ങ് കയറ്റം ഞാഴരഴ്ച്ചകളിലവാന്‍   ദൈവത്തോട്  പ്രാര്തിക്കും   ഞങ്ങള്‍..ബട്ട്‌ തെങ്ങ് കയറ്റക്കാരന്‍ ഗോവിന്ദന്‍ കമ്മ്യൂണിസ്റ്റ്  ആയതിനാലും  ദൈവവും മൂപ്പരും അത്ര നല്ല ബന്ധത്തിലല്ലത്തത്  കൊണ്ടും പറഞ്ഞ ഡേറ്റ്   പണി ചെയ്ത ശീലമില്ലാത്ത  കൃത്യനിഷ്ട  തീരെ ഇല്ലാത്ത വനയതിനാലും ഞങ്ങള്‍ക്ക്  പോകാനുള്ള ചാന്‍സ്  വളരെ  വിരളമായിരുന്നു..എന്നിരുന്നാലും കിട്ടിയ അവസരങ്ങളിലൊക്കെ പോയി ആര്മാധിച്ചു ..ഒരാള്‍ക്ക്‌ നടക്കാന്‍ മാത്രം പാകത്തിലുള്ള ഈട്  വഴികള്‍..മണ്ണ് വേലി   കെട്ടി അതിര്‍ തിരിച്ച പറമ്പിന്റെ  ഏതെങ്കിലും ഭാഗത്ത്‌ ചെറിയ ചവിട്ടു പടി ഉണ്ടാകും..അത് പിന്നെ ലോപിച്ച്  അര മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയുള്ള കുത്തനെയുള്ള ഇറക്കമാകും...


എങ്ങനെയുള്ള ഇറക്കവും ഇറങ്ങി വഴിയിലൂടെയാണ് തേങ്ങയും തലയിലേറ്റി ജോലിക്കാരികലായ   സ്ത്രീകള്‍  ഒരു കിലോമീറ്റര്‍ വരെ  കുറച്ചു ദൂരം നടന്നു വാഹന്സഞ്ചാരമുള്ള വഴിയിലെക്കെത്താന്‍


ഞങ്ങടെ  വീടിനടുത്തുള്ള എല്ലാവര്ക്കും സുപരിചിതയായ കല്യാണിയുടെ മകള്‍ വനജ തേങ്ങ എടുത്തു വരുന്ന വഴി ചവിട്ടുപടിയില്‍ തട്ടി  തെങ്ങയ്യും തെങ്ങാകൂട്ടയും ഉള്‍പ്പെട്ട ഭാരം തലയിലേക്ക് വീണ് കഴുത്തിലെ  ഞരമ്പ്‌(nerv) പൊട്ടി അത്യാസന്ന നിലയിലയെന്നും കേട്ടിരുന്നു..ദൈവത്തിന്റെ ക്രൂരതയില്‍ പിഞ്ഞുകുട്ടികളെ  അനാഥമാക്കി ആ  ജീവന്‍ നിലച്ചു.. വാര്‍ത്തയാണ് ലൈവ് ആയി അടുക്കള ഭാഗത്ത്‌ തെലെകാസ്റ്റ്    നടത്തിപ്പോകുന്നത്..


കിട്ടിയ  ന്യൂസുമായി  സ്കൂളിലേക്ക്..വാര്‍ത്ത‍ ചൂടാറും മുമ്പേ തന്നെ സഹാപടില്‍കലൂട് വിളമ്പി ഒരുതരം ആനന്ധലബ്ദി  കിട്ടാനായി അര മണിക്കൂര്‍ നേരത്തെയുള്ള ബസ്സില്‍ അടിയും ചവിട്ടും തല്ലും കൊണ്ട് ഒരു വിധം  ക്ലാസ്സിലെത്തിയപ്പോ
ദാണ്ടേ നില്‍ക്കുന്നു നാട്ടുകരികലായ സുപിനയും സുജിഷയും പടിവാതില്‍ക്കല്‍ തന്നെ...ബോറന്‍ ന്യൂസ് ഹവറിന്‍ ഇടയില്‍  പാര്‍ലമന്ടില്‍ തീവ്രവാദി എന്ന ഫ്ലാഷ് കിട്ടിയ നികെഷ്കുമാറിന്റെ അവസ്ഥ.


വെളുവെളുത്ത കണ്ണും അതെ നിറവും നല്ല നീളമുള്ള കാര്‍ക്കൂന്തലുമുള്ള  ശാലീന സുന്ദരി കുട്ടിയാണ് സുപിന..ആദ്യം ഇവര്‍ക്ക് മുന്നില്‍ തന്നെ ഷൈന്‍ ചെയ്യാന്‍ വേണ്ടി  ഭയങ്കര വിഷമം പരമാവധി  മുഖത്ത്  വരുത്തി തുടങ്ങി...എന്റെ ആക്രാന്തം കണ്ടു സുജിഷ പിന്നിലൂട്ടു മാറി കണ്ണുകള്‍ കൊണ്ടെന്തോക്കെയോ  കഥ പറയാന്‍ ശ്രമിക്കുന്നുണ്ട്...വിശന്നു നടക്കുന്നവന്റെ മുന്നില്‍ ഐസ് ക്രീം കിട്ടിയാല്‍ പിന്നെ കണ്ണെവിടെ കാണാന്‍.. ബട്ട്‌ അവള്‍ വീണ്ടും വീണ്ടും കാണിച്ചപ്പോള്‍  ഒരു പന്തികേട്‌ തോന്നി.
.
എന്റെ സഹപാടി  കൂടിയായ വെളുത്ത സുന്ദരി സുപിനയുടെ അമ്മയാണ്  വനജ.   രാവിലെ തന്നെ  ഷോക്ക്‌ നല്‍കേണ്ടെന്ന് കരുതി അത്യാഹിതം വീട്ടിലറിയിക്കാതെ കുട്ടികളെ സ്കൂളിലോട്ട്  വിട്ടതാണ്.. സ്നേഹസ്വരൂപിനിയായ മാതൃത്വം എന്നെന്നേക്കുമായി യാത്ര പറഞ്ഞതറിയാതെ സുപിനയും അത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന പ്രിയകൂട്ടുകരിയും...ഒന്നും മനസ്സിലാവാതെ വിടര്‍ന്ന കണ്ണുകള്‍ ഒന്ന് കൂടെ വിടര്‍ത്തി എന്നോടെന്തൊക്കെയോ ചോദിയ്ക്കാന്‍ വെമ്പവേ മരണത്തിന്റെ ദൂതുമായി  ഒരു ജീപ്പും  കുറെ ദൂതന്മാരും  എത്തി..


ഒന്ന് രണ്ടു പേര് ഹെഡ് മാസ്ടരുമായി എന്തൊക്കെയോ കുശു കുശുക്കി സുപിനയൂട് അമ്മാമയ്ക്ക് സുഖമില്ലെന്നും പറഞ്ഞു വണ്ടിയിലേക്ക് ..അമ്മയിനിയില്ലെന്ന യാദാര്‍ത്ഥ്യം അറിഞ്ഞാണോ  അല്ലെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തിയില്‍ അസ്വാഭാവികത തോന്നിയതിനലാവോ  ആ വിടര്‍ന്ന കണ്ണുള്ള സുന്ദരി ഞങ്ങളെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .....മരണത്തിന്റെ ദൂതുമായി  വന്ന വണ്ടി സുവര്‍ണ സുന്ദരിയും കൊണ്ട് അമ്മയുടെ ചേതനയറ്റ  ശരീരം അവസാന നോക്ക്  കാണാന്‍ പോകവേ അറിയാതെ ഒരിറ്റു കണ്ണ് നീര്‍ പൊഴിക്കുമ്പോള്‍  ഒപ്പം നിന്നവരെല്ലാം കരയുകയായിരുന്നു..



  ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ