കാലത്തിന്റെ കുത്തുഴുക്കിനൊപ്പം എങ്ങോ മാഞ്ഞു പോയ സുന്ദരമായ ബാല്യകാല സ്മരണകള്‍ അവധി ദിവസത്തിന്റെ ആലസ്യത്തിലും മനസ്സില്‍ തത്തി കളിക്കുമ്പോള്‍ സത്യമായും പൊട്ടിക്കരയാന്‍ തോന്നി പോവുന്നു.ചിരിക്കാനും കരയിക്കാനും ചിന്തിക്കാനും മനസ്സിനെ പാകപ്പെടുത്തുന്ന ഒട്ടനവധി ഓര്‍മകള്‍..
തറവാട്ടില്‍ കടിഞ്ഞൂല്‍ സന്തതി എന്നതിനാല്‍ അത്യാവശ്യത്തില്‍ കൂടുതല്‍ ലാളനയും പരിലാളനയും എറ്റുവാങ്ങിക്കൊണ്ടാണ് എന്റെ ബാല്യ കാലം തയിച്ചു വളരുന്നത്
വീടുമുട്ടത് ഒരു പത്ത് മീറ്റര്‍ മാറി മദ്രസ ഉള്ളതിനാലോ അറബി കലണ്ടര്‍ പ്രകാരം പെട്ടെന്ന് അന്ജു വയസ്സയത് കൊണ്ടൊ എനിക്കദ്യക്ഷരം നുകര്‍ന്ന് തരാനുള മഹത്തായ ഭാഗ്യം അലവി എന്ന് പേരുള്ള ഉസ്താതിനയിരുന്നു..എട്ടു പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളെ ചൂരല്‍ കൊണ്ട് അങ്ങേരു നേരെയാക്കാന്‍ ശ്രമിച്ചത് കൊണ്‍്ടാവാം പിന്നെ മദ്രസ പഠനം എനിക്ക് കുറെ കാലം പേടി സ്വപ്നമായി..
പെരുന്നാളിന് മദ്രസ അടക്കുമ്പോള്‍ സകല ശിഷ്യരും ഗുരുദക്ഷിണ വെക്കുന്ന പതിവുണ്ടായിരുന്നു.അന്ന് വരെ ആരോടും ഒന്നും ചോദിച്ചു വാങ്ങിക്കരുത് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ ഉപദേശിച്ച അതെ നാവു കൊണ്ട് ഊരിലെ പഞ്ഞമോര്ത്തിട്ടവാം ശിഷ്യാരോട് ദക്ഷിനയുടെ കാര്യത്തില്‍ മത്സരബുദ്ധി ഉപദേശിച്ചു തന്നു ..
ഉസ്താതിനൂടുള്ള ബഹുമാനത്തെക്കാലും ഉറ്റ ചങ്ങാതിയെ കവച്ചു വെക്കണമെന്ന ന്യായമായ ആഗ്രഹം പക്ഷേ എന്റെ ഉപ്പപ്പയുടെയും ഉമ്മാമയുടെയും മുന്നില്‍ നടക്കില്ല എന്നു വ്യക്തമായി അറിയാവുന്നതിനാല്‍ ദക്ഷിണ അഞ്ചു രൂപയില്‍ ഒതുക്കാന്‍ തീരുമാനിച്ചു
പഴയാ ബാര്‍മക്കാരനായ ഉപ്പാപ്പയും പ്രായ പൂര്‍ത്തി ആയതിന്റെ പിറ്റേന്ന് തൊട്ടു അധ്വാനിച്ചു ശീലിച്ച ഉമ്മാമയ്ക്കും പണത്തിന്റെ വില നല്ലവണ്ണം അറിയാവുന്നത് കൊണ്ട് എന്റെ ആവശ്യം ഒരു ചര്ച്ചയ്ക്കു പോലും ശ്രമിക്കാതെ നിരസിക്കപെട്ടു.
പിന്നെ നമ്മുടെ കയ്യില്‍ വേറെ ആയുധം ഒന്നും ഇല്ലാത്തത് കൊണ്ട് നിസ്സഹകരണ സമരം പ്രക്യാപിച്ചു ഭക്ഷണവും ക്ലാസും ബഹിഷ്കരിച്ച് വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി..
ലോകം കുറെ കണ്ട എന്റെ പിതാമഹന്‍ നേരെ മദ്രസയിലൂട്ടു ചെന്ന് ഉസ്താടിനൂട് കാര്യങ്ങള്‍ അവതരിപ്പിച്ചു.. നട്ട പാതിരയ്ക്ക് സൂര്യന്‍ ഉദിച്ചപ്പോ കായം കുളം കൊച്ചുണ്ണിയുടെ മുഖത്ത് മിന്നി മാറിയുന്ന ഭാവങ്ങളെ കടത്തി വെട്ടി കൊണ്ട് ഉസ്താദ് എന്റെ വീട്ടില്‍ ഹാജര്‍..
ആദ്യം സ്നേഹത്തോടെയും പിന്നീട് ഭീഷണിപ്പെടുത്തിയും എന്റെ സമരം ഒത്തു തീര്‍ക്കാന്‍ ശ്രമിക്കും തോറും ഞാന്‍ നിലവിളി മുദ്രാവാക്യം പരമാവധി ഉച്ചത്തിലാക്കി കൊണ്ടിരുന്നു..അവസാനം ഉപ്പാപ്പയും ഉസ്താദും ഒരു അടച്ചിട്ട മുറിയില്‍ എന്നെ ഇരുത്തി , പുറത്ത് വെച്ച് ചര്‍ച്ച നടത്തി ഒരു ധാരണയിലെത്തി ..
ഉപ്പാപ ഉസ്താതിനു പത്ത് രൂപ കൊടുത്തെന്നും അത് ഉസ്താദ് സഹര്‍ഷം സ്വീകരിച്ചെന്നും മൂന്നു സാക്ഷികളുടെ മുന്നില്‍ (എന്റെ ഉമ്മ ഉപ്പാപ്പ ,ഉമ്മാമ) പ്രകയാപിച്ചതും എന്റെ ആദ്യ സമരം വിജയകരമായി പര്യവസാനിപ്പിച്ചു ..
പക്ഷെ എന്റെ കാലക്കേടിന് എന്റെ നിലവിളി സമര രംഗം ആരോക്കെയൂ എന്റെ ക്ലാസ്സില്‍ ലൈവ് ആയി ടെലി കാസ്റ്റ് നടത്തിയിരുന്നു...വെളുക്കാന്‍ തേച്ചദ് പാണ്ട് മാത്രമല്ല മേലാസകലം ചൊറിയുമായ സ്ഥിതിക്ക് ഇനി മദ്രസയില്‍ പോവുന്നത് പന്തി അല്ലേന്ന് കുഞ്ഞു ബുദ്ധിയില്‍ വലിയ ചിന്ത വന്നത് കൊണ്ട് അന്ന് ക്ലാസ്സ് മുഴുവനായും ബഹിഷ്കരിച്ചൂ...
പ്രവാസത്തിന്റെ ആകുലതതകളും വ്യാകുലതതകളും മറക്കാനായ് നമുക്ക് ഒരിക്കലും മരിക്കാത്ത അതിലുപരി ഒരിക്കലും തിരിച്ചു വരാത്ത ഒരു പിടി ബാല്യകാല സ്മരണകള്‍. മാത്രം..ഒട്ടനവധി സ്നേഹസ്വരൂപിനിയായ മനുഷ്യര്‍ കാല യവനികക്കുള്ളില്‍ മറഞ്ഞു പോയി..