2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

ഇന്നലെ ഒരു വെള്ളി അയച്ച ആയിരുന്നു...മിക്കവാറും പ്രവാസികൾ കോഴി ബിരിയാണി കഴിക്കുന്ന വിശേഷപ്പെട്ട ദിവസം..പെണ്ടിംഗ് വർക്ക്‌ (അലക്കൽ..ഉണക്കൽ..ഇസ്തിരി തുടങ്ങിയവ) ഒക്കെ കഴിഞ്ഞു എന്റെര്ടിനെമെന്റ്റ് ആൻഡ്‌ റിലാക്സ് പ്രോഗ്രാം അയ ഉറക്കത്തിനായി തയ്യാറെടുക്കവേ മനസ്സ് കടിഞ്ഞാൻ ഇല്ലാത് കുതിരയെ പോലെ ഭൂത കാലങ്ങളിലേക്ക് ഊളിയിട്ടു...തലയിൽ നര തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയെങ്കിലും ഇപ്പോളും ഒത്തിരി ചെറുപ്പമായ മനസ്സ് കാലങ്ങള്ക്കു പിന്നിലെ ഓര്മകളിലേക്ക് എന്നെ കൊണ്ട് പോകാൻ ശ്രമിക്കയാണ്... ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന സമയം..എന്റെ ഉമ്മ ഹൈകമണ്ടിന്റെ അനുമതിയോടെ ഉമ്മാന്റെ വീട്ടില് വളര അപൂർവമായി രാപ്പര്ക്കാൻ വരാറുണ്ട്...അങ്ങനെ കര്ക്കിടകത്തിലെ ശക്തമായ ഒരു മഴക്കാലം...ഓടിട്ട കൊച്ചു വീടായതിനാൽ ജനലുകൾ അടച്ചിട്ടും മഴയുടെ സുന്ദരമാഴ താളം ചെവിയിലങ്ങനെ മുഴങ്ങുകയാൻ ..വൈകുന്നേരം തുടങ്ങിയ മഴ തോരാതെ പെയ്തു... കൊണ്ടേ ഇരിക്കുന്നു...ഇഷാഹ് ബാങ്കോട് കൂടി വലിയ ഇല്ലത്തെന്ന തൊട്ടടുത്ത തോട്ടിൻ കരയില നിന്നും കുറുക്കന്മാരുടെ ഈണത്തിലും ഓലതിലുള്ള ഓരിയിടൽ ഇടയ്ക്കിടയ്ക്ക് കേള്ക്കാം.. അതിശക്തമഴ മഴയും കാറ്റിലും മാങ്ങകൾ വീഴും... അതിരാവിലെ ഏറ്റവും ആദ്യം മാ ചോട്ടിൽ എത്തുന്ന ആള്ക്ക് കൂടുതൽ മാങ്ങാ കിട്ടും..തൊട്ടടുത് വലിയ ഇല്ലാതെ വീട്ടില് ഒന്നൊന്നര രുചിയുള്ള മാങ്ങാ കിട്ടാൻ ഏറ്റവും നേരത്തെ ഉണരാനുള്ള ആഗ്രഹത്താൽ കിടന്നിട്ടുറക്കം വരുന്നില്ല..ഒപ്പം മദ്രസയിലെ ഉസ്താദ്‌ കുറെ പഠിക്കാൻ പറഞ്ഞത് ചെയ്യാത്തത് കൊണ്ടുള്ള പേടിയും..എന്താണെന്നറിയില്ല അന്നൊക്കെ വടിയുടെ സഹായത്തൽ പടിപ്പിച്ചതിനലാവും ഒരു തരാം ഭയമായിരുന്നു മദ്രസ.. നേരം പുലരവുംബോയെക്കും ഉമ്മാന്റെ സമീരെ സമീരെ എന്നാ നീട്ടിയുള്ള വിളി...കാലങ്ങള ഏറെ കയിഞ്ഞെങ്കിലും ശരീരത്തിനും മനസിനും ഒരു പാട് മാറ്റങ്ങൾ വന്നെങ്ങിലും ഇന്നും ഉണരുമ്പോൾ കേള്ക്കാൻ ഏറെ കൊതിയുള്ള അല്പം നീട്ടിയുള്ള ആ വിളി...പല്ല് ശീഗ്രം മാവിണ്‍ ചോട്ടിൽ എതിയപ്പോല്യെക്കും പരിസരതിലുള്ള കുട്ടികൾ ഒക്കെ ഹാജര്...മഴ ചോര്ന്നിരിക്കുന്നു..ഉദയ സൂറയാൻ കിഴക്കുടിക്കാൻ തുടങ്ങുന്നേ ഉള്ളൂ..പെയ്തു തീര്ന്ന മഴയുടെ ബാക്കിയായി വഴിയിലും പറമ്പിലും കുറെ പച്ച ഇലകൾ..തണുത്ത ശക്തമായ കാറ്റും മരം പൊഴിക്കുന്ന തുള്ളി മഴയും ഇലകളും ഇടയ്ക്കിടെ ഉതിര്ന്നു വീഴുന്ന മാമ്പഴവും ശരീരത്തെ വല്ലാതെ കുളിര്ക്കുന്നു..ഓരോ കാറ്റു വീശുമ്പോഴും മാ ചോട്ടിലേക്ക് ഓടി വരുന്ന കുരുന്നുകൾ..ഉതിര്ന്നു വീഴുന്ന മാമ്പഴം സ്വന്തമാക്കാൻ മത്സരം..സമര്തന്മാർക്ക് കുറെ കിട്ടിയെങ്കിലും എനിക്ക് പേരിനു ഒന്നോ രണ്ടോ മാത്രം..നഷ്ടപ്പെട്ടു പോവുമെന്ന പേടിയാൽ കിട്ടിയതോക്കെയും കൈയ്യിൽ തന്നെ വെച്ച് വീണ്ടും വീണ്ടും കിട്ടാൻ വേണ്ടി അടി പിടി കൂടുന്ന നിഷ്കലങ്ങ ബാല്യങ്ങൾ..കിട്ടിയതുമായി വീട്ടിലെത്തി വെല്ലവും അരിയും മിക്സ്‌ ചെയ്ത ഒരു തരാം പത്തലും കായിച്ചു അടിക്കാൻ ഒരു കാരണവും തിരഞ്ഞു നില്ക്കുന്ന ഉസ്താടിന്റ്റ് അടുത്തേക്ക്..മാവുകളും മരങ്ങളും മുറിച്ചു മാറ്റിയപ്പോൾ മ ചോട്ടിലെ ഈ കാത്തു നില്പും നാടൻ മാങ്ങയുടെ രുചിയും ലഭിക്കാനുള്ള യോഗം ഇല്ലാതെ ഐ പാടിനും സ്മാർട്ട്‌ ഫോണിനും പിന്നാലെ പോകുന്ന നമ്മുടെ അടുത്ത തലമുറയ്ക്ക് ഇതൊക്കെ അന്യമാവുമ്പോൾ നാം എത്ര ഭാഗ്യവാന്മാർ..

2011, ജൂലൈ 26, ചൊവ്വാഴ്ച

കടിഞ്ഞൂല്‍ സമരത്തിന്റെ സ്മരണ...


കാലത്തിന്റെ കുത്തുഴുക്കിനൊപ്പം എങ്ങോ മാഞ്ഞു പോയ സുന്ദരമായ ബാല്യകാല സ്മരണകള്‍ അവധി ദിവസത്തിന്റെ ആലസ്യത്തിലും മനസ്സില്‍ തത്തി കളിക്കുമ്പോള്‍ സത്യമായും പൊട്ടിക്കരയാന്‍ തോന്നി പോവുന്നു.ചിരിക്കാനും കരയിക്കാനും ചിന്തിക്കാനും മനസ്സിനെ പാകപ്പെടുത്തുന്ന ഒട്ടനവധി ഓര്‍മകള്‍..

തറവാട്ടില്‍ കടിഞ്ഞൂല്‍ സന്തതി എന്നതിനാല്‍ അത്യാവശ്യത്തില്‍ കൂടുതല്‍ ലാളനയും പരിലാളനയും എറ്റുവാങ്ങിക്കൊണ്ടാണ് എന്റെ ബാല്യ കാലം തയിച്ചു വളരുന്നത്

വീടുമുട്ടത് ഒരു പത്ത് മീറ്റര്‍ മാറി മദ്രസ ഉള്ളതിനാലോ അറബി കലണ്ടര്‍ പ്രകാരം പെട്ടെന്ന് അന്ജു വയസ്സയത് കൊണ്ടൊ എനിക്കദ്യക്ഷരം നുകര്‍ന്ന് തരാനുള മഹത്തായ ഭാഗ്യം അലവി എന്ന് പേരുള്ള ഉസ്താതിനയിരുന്നു..എട്ടു പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളെ ചൂരല്‍ കൊണ്ട് അങ്ങേരു നേരെയാക്കാന്‍ ശ്രമിച്ചത് കൊണ്‍്ടാവാം പിന്നെ മദ്രസ പഠനം എനിക്ക് കുറെ കാലം പേടി സ്വപ്നമായി..



പെരുന്നാളിന് മദ്രസ അടക്കുമ്പോള്‍ സകല ശിഷ്യരും ഗുരുദക്ഷിണ വെക്കുന്ന പതിവുണ്ടായിരുന്നു.അന്ന് വരെ ആരോടും ഒന്നും ചോദിച്ചു വാങ്ങിക്കരുത് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ ഉപദേശിച്ച അതെ നാവു കൊണ്ട് ഊരിലെ പഞ്ഞമോര്ത്തിട്ടവാം ശിഷ്യാരോട്‌ ദക്ഷിനയുടെ കാര്യത്തില്‍ മത്സരബുദ്ധി ഉപദേശിച്ചു തന്നു ..



ഉസ്താതിനൂടുള്ള ബഹുമാനത്തെക്കാലും ഉറ്റ ചങ്ങാതിയെ കവച്ചു വെക്കണമെന്ന ന്യായമായ ആഗ്രഹം പക്ഷേ എന്റെ ഉപ്പപ്പയുടെയും ഉമ്മാമയുടെയും മുന്നില്‍ നടക്കില്ല എന്നു വ്യക്തമായി അറിയാവുന്നതിനാല്‍ ദക്ഷിണ അഞ്ചു രൂപയില്‍ ഒതുക്കാന്‍ തീരുമാനിച്ചു

പഴയാ ബാര്‍മക്കാരനായ ഉപ്പാപ്പയും പ്രായ പൂര്‍ത്തി ആയതിന്റെ പിറ്റേന്ന് തൊട്ടു അധ്വാനിച്ചു ശീലിച്ച ഉമ്മാമയ്ക്കും പണത്തിന്റെ വില നല്ലവണ്ണം അറിയാവുന്നത് കൊണ്ട് എന്റെ ആവശ്യം ഒരു ചര്ച്ചയ്ക്കു പോലും ശ്രമിക്കാതെ നിരസിക്കപെട്ടു.


പിന്നെ നമ്മുടെ കയ്യില്‍ വേറെ ആയുധം ഒന്നും ഇല്ലാത്തത്‌ കൊണ്ട് നിസ്സഹകരണ സമരം പ്രക്യാപിച്ചു ഭക്ഷണവും ക്ലാസും ബഹിഷ്കരിച്ച്‌ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി..
ലോകം കുറെ കണ്ട എന്റെ പിതാമഹന്‍ നേരെ മദ്രസയിലൂട്ടു ചെന്ന് ഉസ്താടിനൂട് കാര്യങ്ങള്‍ അവതരിപ്പിച്ചു.. നട്ട പാതിരയ്ക്ക് സൂര്യന്‍ ഉദിച്ചപ്പോ കായം കുളം കൊച്ചുണ്ണിയുടെ മുഖത്ത്‌ മിന്നി മാറിയുന്ന ഭാവങ്ങളെ കടത്തി വെട്ടി കൊണ്ട്‌ ഉസ്താദ്‌ എന്റെ വീട്ടില്‍ ഹാജര്‍..


ആദ്യം സ്നേഹത്തോടെയും പിന്നീട് ഭീഷണിപ്പെടുത്തിയും എന്റെ സമരം ഒത്തു തീര്‍ക്കാന്‍ ശ്രമിക്കും തോറും ഞാന്‍ നിലവിളി മുദ്രാവാക്യം പരമാവധി ഉച്ചത്തിലാക്കി കൊണ്ടിരുന്നു..അവസാനം ഉപ്പാപ്പയും ഉസ്താദും ഒരു അടച്ചിട്ട മുറിയില്‍ എന്നെ ഇരുത്തി , പുറത്ത് വെച്ച് ചര്‍ച്ച നടത്തി ഒരു ധാരണയിലെത്തി ..



ഉപ്പാപ ഉസ്താതിനു പത്ത് രൂപ കൊടുത്തെന്നും അത് ഉസ്താദ്‌ സഹര്‍ഷം സ്വീകരിച്ചെന്നും മൂന്നു സാക്ഷികളുടെ മുന്നില്‍ (എന്റെ ഉമ്മ ഉപ്പാപ്പ ,ഉമ്മാമ) പ്രകയാപിച്ചതും എന്റെ ആദ്യ സമരം വിജയകരമായി പര്യവസാനിപ്പിച്ചു ..



പക്ഷെ എന്റെ കാലക്കേടിന് എന്റെ നിലവിളി സമര രംഗം ആരോക്കെയൂ എന്റെ ക്ലാസ്സില്‍ ലൈവ് ആയി ടെലി കാസ്റ്റ്‌ നടത്തിയിരുന്നു...വെളുക്കാന്‍ തേച്ചദ് പാണ്ട് മാത്രമല്ല മേലാസകലം ചൊറിയുമായ സ്ഥിതിക്ക്‌ ഇനി മദ്രസയില്‍ പോവുന്നത്‌ പന്തി അല്ലേന്ന് കുഞ്ഞു ബുദ്ധിയില്‍ വലിയ ചിന്ത വന്നത്‌ കൊണ്ട്‌ അന്ന് ക്ലാസ്സ്‌ മുഴുവനായും ബഹിഷ്കരിച്ചൂ...



പ്രവാസത്തിന്റെ ആകുലതതകളും വ്യാകുലതതകളും മറക്കാനായ്‌ നമുക്ക് ഒരിക്കലും മരിക്കാത്ത അതിലുപരി ഒരിക്കലും തിരിച്ചു വരാത്ത ഒരു പിടി ബാല്യകാല സ്മരണകള്‍. മാത്രം..ഒട്ടനവധി സ്നേഹസ്വരൂപിനിയായ മനുഷ്യര്‍ കാല യവനികക്കുള്ളില്‍ മറഞ്ഞു പോയി..

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

പാഞ്ജലി വസ്ത്രാക്ഷേപം- പോയിലൂര്‍ വെര്‍ഷന്‍


ഉദയസൂര്യന്‍ കിഴക്കന്‍ ദര്‍ശനം നല്കിതുടങ്ങുന്നതിന്റെ അര നാഴിക മുന്‍പേ ഞങ്ങളൊക്കെ ചോട്ടു എന്ന് വിളിക്കുന്ന ശങ്കരേട്ടന്‍ കര്മാനിരതനവും. ഞങ്ങള്‍ കയ്യെട്ടി മുക്കെന്നു വിളിക്കുന്ന പോയിലൂരങ്ങടിയുടെ ഹൃദയബഗത്തെ കൊച്ചു ചായക്കടയുടെ പ്രോപരെടര്‍ കം മാനേജര്‍ ആണ് ശങ്കരേട്ടന്‍ .നാഗരികതയുടെ അഹങ്കാരം തെല്ലും തൊട്ടു തീണ്ടിയില്ലാത്ത തീര്‍ത്തും ഗ്രാമീണ പശ്ചാത്തലമുള്ള ഞങ്ങടെ നാട്ടിലെ ഏറ്റവും വലിയ സ്റ്റാര്‍ ഹോട്ടല്‍ ആണ്ഈ ചായക്കട .ഇടയ്ക്ക് കടം പറയാവുന്നത് കൊണ്ടും അവിടുത്തെ കപ്പയും കഞ്ഞിയുംടെയും ടേസ്റ്റ് ഭൂമി മലയാളത്തിലെന്നല്ല അന്താരാഷ്ട്രതലത്തില്‍ വരെ കിട്ടാത്തതിനാലും ഞങ്ങടെ ഒക്കെ വൈകിട്ടത്തെ പരിപാടി ശങ്കരേട്ടന്റെ കടയിലയിരിക്കും


നാട്ടിലെ സകല മാന പാരവെപ്പിന്റെ പ്രഭവ കേന്ദ്രമാണീ കട.നിശ്കലാന്കനായ ശങ്കരേട്ടന്റെ കടയുടെ മുന്നിലെ ബെഞ്ചില്‍ ഫുള്‍ ടൈം ഹൌസ്ഫുള്‍് ആയിരിക്കും..ആരെങ്കിലും എന്തെങ്കിലും അന്വേഷിച്ചു വന്നാല്‍ ദോഷം പറയരുതല്ലോ എങ്ങനെയോക്കെ ചുറ്റിക്കാന് പറ്റുമോ അങ്ങനെയൊക്കെ ചുറ്റിക്കും


വിത്ത്‌ യുനിഫോമിലയിരിക്കും ശങ്കരേട്ടന്‍ ഫുള്‍ ടൈം ..എല്ലാ അറ്റവും ചുരുണ്ട് മുട്ടോളം മാത്രം ഇറക്കമുള്ള കൈലിയിലല്ലാതെ അദ്ധേഹത്തെ ഹര്‍ത്താല്‍ ദിനത്തിലും കല്യാണ ചടങ്ങുകളിലും മാത്രമേ ഷര്‍ട്ട്‌ ധരിച്ചു കണ്ടിട്ടുള്ളൂ..ബട്ട്‌ നേരം വെളുക്കാരാകും വരെ മൂപ്പര്‍ കൈലിക്ക് വിശ്രമം നല്‍കി ഒരു ബര്‍്മുഡയിലായിരിക്കും അഭ്യാസങ്ങള്‍...


പോയിലൂര്‍ എക്സ്പ്രസ്സ്‌ ഹൈവയില് ഒരു സൈഡില്‍ ബസ്‌ ട്രൈവ്ര്മാരുടെ ഒക്കെ പേടിസ്വപ്നമാണു ശങ്കരേട്ടന്റെ കട..റോഡിന്ടെ അറ്റ്ത്താണോ ചായക്കട, അല്ലെങ്കില്‍ ചായക്കടയുടെ അറ്റത്താണോ റോഡ്‌ എന്ന് വല്യ നിശ്ചയമില്ലാത്തതിനാല്‍് സ്ടിയരിന്കം സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേല്‍ ശങ്കരേട്ടന്റെ കട പുരാവസ്തു ഏറ്റെടുക്കേണ്ടി വരും..ദൈവാധീനം കൊണ്ടും കടയുടെ മുകളില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസുള്ളത് കൊണ്ടും ഇന്ന് വരെ ഒരു ഡ്രൈവര്‍ക്കും കൈപ്പിഴ പറ്റിയിട്ടില്ല..ഈ ഹൈവേ ക്രോസ് ചെയ്തു വേണം ബാലേട്ടന് ജല ഗതാഗതം നടത്താന്‍..അപ്പുറത്തെ നിസാറിന്റെ വെട്ടില്‍ നിന്നാണ് ജലവിതരണം .


ആയിടയ്ക്ക് തടി കേടക്കാന്‍് വേണ്ടി ഞങ്ങള്‍ ഫ്രണ്ട്സ് മോര്ണിംഗ് ഓട്ടത്തിനിറങ്ങി..പത്തു മിനിറ്റ് തികയ്ക്കും മുമ്പേ കിതയ്പ്പു സഹിക്കാതെ കഞ്ഞിക്കും കപ്പയ്ക്കുമായി ശങ്കരേട്ടന്റെ മുന്നില്‍ ഞങ്ങള്‍ ഹാജരാവും..ഇടയ്ക്കൊരു ദിവസം ഞങ്ങള്‍ പ്രഭാത സവാരിയും വായനോട്ടവു കഴിഞ്ഞു വരുംബോള്‍് ആശാന്‍ അങ്ങേരുടെ ട്രേഡ് മാര്‍ക്കായ ബര്‍്മുടയുമുടുത്ത് രണ്ടു കയ്യില്‍ രണ്ടു പത്രവും കക്ഷത്തില്‍ ചെറിയൊരു പാത്രവുമായി ജലവിതരണം ആന്‍ഡ്‌ ഗതാഗതം നടത്തുകയാണ്.ഞങ്ങളുടെ പ്രഭാതസവാരി നായകനും എല്ലാവരും സ്നേഹത്തോടെ കസായി എന്ന് വിളിക്കുന്ന അമീര്‍ ,മൂപ്പരുടെ അടുത്തെത്തി അദ്ധേഹത്തിന്റെ ബര്‍മുഡ ശരീരവുമായി കൂട്ടിയോജിപ്പിച്ച ചരട് വലിച്ചൂരി.ആദ്യ രാത്രിയിലെ മണവാട്ടിയെ പോലെ നാണത്താല്‍ പുളകിതനായ ബാലേട്ടന്‍ ഡാ കളിക്കല്ലെടാ നായികളെ എന്നൊക്കെ അക്രോശിച്ചും കൊണ്ട് ഉപദേശിക്കുന്നുണ്ട്.സ്വന്തം ബാപ്പ പറഞ്ഞതനുസരിക്കാത്ത അമീര്‍ അതനുസരിച്ചത് തന്നെ ..ബട്ട്‌ ബര്‍മുഡ നൂര്‍ന്ന് താഴേക്ക്‌ പതിച്ചപ്പോലാണ് അദ്ദേഹം സര്‍വതന്ത്ര സ്വതന്ത്രനായിരുന്നു എന്ന് മനസ്സിലായത്.അതിരാവിലെ ആയതിനാല്‍ വന്‍ ജനാവലി ഒന്നുമില്ലെങ്കിലും അത്യാവശ്യം കുറച്ചു പേരുടെ മുന്നില്‍ നൂല്ബന്ധമില്ലാതെ വിവസ്ത്രനക്കപ്പെട്ടത്തിന്റെ ജാള്യം മറക്കാന്‍ ചിരിച്ചും കൊണ്ട് ഞങ്ങളെ തല്ലനോടിവരുന്ന ശങ്കരേട്ടന്റെ നിഷ്കലംഗമായ മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു


ഞങ്ങളുടെ നാട്ടുകാരുടെ ചിരപരിചിത മുഖം ഇന്ന് നമ്മോടൊപ്പമില്ല.ആ നല്ല മനുഷ്യന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഞാനിതിവിടെ സമര്‍പ്പിക്കട്ടെ.










2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

മരണത്തിന്റെ ദൂദ്

നേരം പര പരാന്നു വെളുക്കുന്നെ ഉള്ളൂ.. അടുക്കള ഭാഗത്ത്‌ നിന്ന് ഉമ്മയും അമ്മൂമയും എന്തൊക്കെയോ പറയുന്നത് കേട്ടാണ് ഉറക്കമുണര്ന്നത്.ശ്രദ്ധിച്ചു കേട്ടപ്പോള്‍ നാട്ടിലെ വാര്‍്തവാഹിനി പാതുമ്മത്താത്തയുടെ ശബ്ദവും കേള്‍ക്കാം..എന്തൊ കാര്യമായ വാര്‍ത്ത‍ കിട്ടിയിട്ടുണ്ട് പാത്തുമ്മത്താത്തയ്ക്ക്.അല്ലെങ്കില്‍ ഇത്ര രാവിലെ വരില്ല.ഇടയ്ക്ക് നെടുവീര്ര്‍പ്പിടുകയും അയ്യോ പാവം തുടങ്ങിയ ദുഖ്ഖത്തിന്റെ ബാക്ഗ്രൌണ്ട് മ്യുസികും ആയപ്പോള്‍ സംഭവം അല്പം സീരിയസ് ആണെന്നെനിക്കു മനസ്സിലായി




പുറത്തു കുഞ്ഞിക്കിളികളും കാക്കകളും അലാറം വെച്ചിട്ടെന്ന കണക്കെ കൃത്യസമയത്തുണര്ന്നു കലപില ശബ്ദമുണ്ടാക്കി അവരുടെ ഡ്യൂട്ടി ചെയ്യുന്നുണ്‍്ട്..സുഖമുള്ള മന്ദമാരുതന്‍ വൃക്ഷങ്ങളെയും തഴുകി എന്നെയും തലോടി കടന്നു പോയപ്പോ flaash ന്യൂസ്‌ അറിയാനുള്ള ജിഞ്ഞസയുമായി   ഞാന്‍   അടുക്കളയിലെത്തി ...സംഗതി അല്പം സീരിയസ് തന്നാണ്..




ഞങ്ങടെ നാട് ചിലപ്പോ തോന്നും ഭൂമിയുടെ   ഒരറ്റത്തിന്റെ     ആരംബമെന്നാണ്..കുഞ്ഞു ടൌണില്‍ നിന്നും ഒരു ൫൦൦ മീറ്റര്‍ കയിഞ്ഞാല്‍    പിന്നെ ജനവസം
കുറഞ്ഞ തെങ്ങിന്‍ കൃഷിയിടനഗലാണ്..സാടാരണക്കരായ  വിഭാകത്തിലെ  നല്ലൊരു പങ്കും ഉപജീവനം നടത്തുന്നത് തെങ്ങ് കൃഷിയുമായി ബന്ടപ്പെട്ടിട്ടാണ്..ഇടയ്ക്ക് സമയം കിട്ടുംബൂലോക്കെ തേങ്ങയിടാന്‍ കൂട്ടിനായി ഞങ്ങള്‍ കുട്ടികളും അന്ന് പോകാറുണ്ട്..സ്കൂളിന്റെ കാര്യത്തില്‍ കര്‍ക്കശംയാതിന്നാല്‍ വല്ല അവദി  ദിവസവും    തെങ്ങ് കയറ്റം വന്നെത്തിയാല്‍ കുശാലായി..വിജനവും നിശബ്ദവുമായ   പ്രകൃതിയിലെ    കൊച്ചു കൊച്ചു പ്രാണികളുടെ   സൌന്ദര്യാത്മക ശബ്ദം ഒഴിച്ച്  നിര്‍ത്തിയാല്‍ എങ്ങും മൂകത...കണ്ണെത്ത  ദൂരത്തോളം  പ്രകൃതിയുടെ മാസ്മരിക വശ്യ സൌന്ദര്യം അസ്വദിക്കാം ..ഇതിനെല്ലമുപരി  നല്ല ഫ്രഷ്‌ ഇളനീര്‍..അത്രയും സ്വാദുള്ള ഒന്ന് അമ്മയുടെ മുലപ്പാല്‍ അല്ലാതെ മറ്റൊന്നുമില്ല..ഇതൊക്കെ കൊണ്ട് തന്നെ തെങ്ങ് കയറ്റം ഞാഴരഴ്ച്ചകളിലവാന്‍   ദൈവത്തോട്  പ്രാര്തിക്കും   ഞങ്ങള്‍..ബട്ട്‌ തെങ്ങ് കയറ്റക്കാരന്‍ ഗോവിന്ദന്‍ കമ്മ്യൂണിസ്റ്റ്  ആയതിനാലും  ദൈവവും മൂപ്പരും അത്ര നല്ല ബന്ധത്തിലല്ലത്തത്  കൊണ്ടും പറഞ്ഞ ഡേറ്റ്   പണി ചെയ്ത ശീലമില്ലാത്ത  കൃത്യനിഷ്ട  തീരെ ഇല്ലാത്ത വനയതിനാലും ഞങ്ങള്‍ക്ക്  പോകാനുള്ള ചാന്‍സ്  വളരെ  വിരളമായിരുന്നു..എന്നിരുന്നാലും കിട്ടിയ അവസരങ്ങളിലൊക്കെ പോയി ആര്മാധിച്ചു ..ഒരാള്‍ക്ക്‌ നടക്കാന്‍ മാത്രം പാകത്തിലുള്ള ഈട്  വഴികള്‍..മണ്ണ് വേലി   കെട്ടി അതിര്‍ തിരിച്ച പറമ്പിന്റെ  ഏതെങ്കിലും ഭാഗത്ത്‌ ചെറിയ ചവിട്ടു പടി ഉണ്ടാകും..അത് പിന്നെ ലോപിച്ച്  അര മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയുള്ള കുത്തനെയുള്ള ഇറക്കമാകും...


എങ്ങനെയുള്ള ഇറക്കവും ഇറങ്ങി വഴിയിലൂടെയാണ് തേങ്ങയും തലയിലേറ്റി ജോലിക്കാരികലായ   സ്ത്രീകള്‍  ഒരു കിലോമീറ്റര്‍ വരെ  കുറച്ചു ദൂരം നടന്നു വാഹന്സഞ്ചാരമുള്ള വഴിയിലെക്കെത്താന്‍


ഞങ്ങടെ  വീടിനടുത്തുള്ള എല്ലാവര്ക്കും സുപരിചിതയായ കല്യാണിയുടെ മകള്‍ വനജ തേങ്ങ എടുത്തു വരുന്ന വഴി ചവിട്ടുപടിയില്‍ തട്ടി  തെങ്ങയ്യും തെങ്ങാകൂട്ടയും ഉള്‍പ്പെട്ട ഭാരം തലയിലേക്ക് വീണ് കഴുത്തിലെ  ഞരമ്പ്‌(nerv) പൊട്ടി അത്യാസന്ന നിലയിലയെന്നും കേട്ടിരുന്നു..ദൈവത്തിന്റെ ക്രൂരതയില്‍ പിഞ്ഞുകുട്ടികളെ  അനാഥമാക്കി ആ  ജീവന്‍ നിലച്ചു.. വാര്‍ത്തയാണ് ലൈവ് ആയി അടുക്കള ഭാഗത്ത്‌ തെലെകാസ്റ്റ്    നടത്തിപ്പോകുന്നത്..


കിട്ടിയ  ന്യൂസുമായി  സ്കൂളിലേക്ക്..വാര്‍ത്ത‍ ചൂടാറും മുമ്പേ തന്നെ സഹാപടില്‍കലൂട് വിളമ്പി ഒരുതരം ആനന്ധലബ്ദി  കിട്ടാനായി അര മണിക്കൂര്‍ നേരത്തെയുള്ള ബസ്സില്‍ അടിയും ചവിട്ടും തല്ലും കൊണ്ട് ഒരു വിധം  ക്ലാസ്സിലെത്തിയപ്പോ
ദാണ്ടേ നില്‍ക്കുന്നു നാട്ടുകരികലായ സുപിനയും സുജിഷയും പടിവാതില്‍ക്കല്‍ തന്നെ...ബോറന്‍ ന്യൂസ് ഹവറിന്‍ ഇടയില്‍  പാര്‍ലമന്ടില്‍ തീവ്രവാദി എന്ന ഫ്ലാഷ് കിട്ടിയ നികെഷ്കുമാറിന്റെ അവസ്ഥ.


വെളുവെളുത്ത കണ്ണും അതെ നിറവും നല്ല നീളമുള്ള കാര്‍ക്കൂന്തലുമുള്ള  ശാലീന സുന്ദരി കുട്ടിയാണ് സുപിന..ആദ്യം ഇവര്‍ക്ക് മുന്നില്‍ തന്നെ ഷൈന്‍ ചെയ്യാന്‍ വേണ്ടി  ഭയങ്കര വിഷമം പരമാവധി  മുഖത്ത്  വരുത്തി തുടങ്ങി...എന്റെ ആക്രാന്തം കണ്ടു സുജിഷ പിന്നിലൂട്ടു മാറി കണ്ണുകള്‍ കൊണ്ടെന്തോക്കെയോ  കഥ പറയാന്‍ ശ്രമിക്കുന്നുണ്ട്...വിശന്നു നടക്കുന്നവന്റെ മുന്നില്‍ ഐസ് ക്രീം കിട്ടിയാല്‍ പിന്നെ കണ്ണെവിടെ കാണാന്‍.. ബട്ട്‌ അവള്‍ വീണ്ടും വീണ്ടും കാണിച്ചപ്പോള്‍  ഒരു പന്തികേട്‌ തോന്നി.
.
എന്റെ സഹപാടി  കൂടിയായ വെളുത്ത സുന്ദരി സുപിനയുടെ അമ്മയാണ്  വനജ.   രാവിലെ തന്നെ  ഷോക്ക്‌ നല്‍കേണ്ടെന്ന് കരുതി അത്യാഹിതം വീട്ടിലറിയിക്കാതെ കുട്ടികളെ സ്കൂളിലോട്ട്  വിട്ടതാണ്.. സ്നേഹസ്വരൂപിനിയായ മാതൃത്വം എന്നെന്നേക്കുമായി യാത്ര പറഞ്ഞതറിയാതെ സുപിനയും അത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന പ്രിയകൂട്ടുകരിയും...ഒന്നും മനസ്സിലാവാതെ വിടര്‍ന്ന കണ്ണുകള്‍ ഒന്ന് കൂടെ വിടര്‍ത്തി എന്നോടെന്തൊക്കെയോ ചോദിയ്ക്കാന്‍ വെമ്പവേ മരണത്തിന്റെ ദൂതുമായി  ഒരു ജീപ്പും  കുറെ ദൂതന്മാരും  എത്തി..


ഒന്ന് രണ്ടു പേര് ഹെഡ് മാസ്ടരുമായി എന്തൊക്കെയോ കുശു കുശുക്കി സുപിനയൂട് അമ്മാമയ്ക്ക് സുഖമില്ലെന്നും പറഞ്ഞു വണ്ടിയിലേക്ക് ..അമ്മയിനിയില്ലെന്ന യാദാര്‍ത്ഥ്യം അറിഞ്ഞാണോ  അല്ലെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തിയില്‍ അസ്വാഭാവികത തോന്നിയതിനലാവോ  ആ വിടര്‍ന്ന കണ്ണുള്ള സുന്ദരി ഞങ്ങളെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .....മരണത്തിന്റെ ദൂതുമായി  വന്ന വണ്ടി സുവര്‍ണ സുന്ദരിയും കൊണ്ട് അമ്മയുടെ ചേതനയറ്റ  ശരീരം അവസാന നോക്ക്  കാണാന്‍ പോകവേ അറിയാതെ ഒരിറ്റു കണ്ണ് നീര്‍ പൊഴിക്കുമ്പോള്‍  ഒപ്പം നിന്നവരെല്ലാം കരയുകയായിരുന്നു..



  ..

2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

nanmayude gramathilekku swagatham...

തലശ്ശേരിയില്‍ അറബിക്കടലിന്റെ ഏകദേശം തെക്കോ വടക്കോ ആയിട്ടാണ്ന്‍ടെ ഗ്രാമം സത്യായിട്ടും ഏതു ഭാഗതാണെന്ന് കൃത്യമായി നിശ്ച്ചയമില്ലാത്തത് കൊണ്ട് അറബിക്കടലിന്റടുത്തു നിന്ന് ഒരു ഓട്ടോ പിടിച്ചു ൧൦ രൂപ കൊടുത്താല്‍ ഓട്ടോക്കാരന്‍ tellichery ബസ്‌ സ്റ്റാന്‍ഡില്‍ ഇറക്കി വിടും അവിടുന്ന് പോയിലൂരെക്കുള്ള ബസ്‌ അന്വേഷിച്ചാല്‍ കൃത്യം നിങ്ങള്‍ ഞങ്ങടെ നാട്ടിലെത്തും..നാലു ഭാഗത്തും കുഞ്ഞു കുഞ്ഞു തോടുകളാല് ചുറ്റപ്പെട്ട ഒരു വലിയ ദ്വീപ് എന്ന് വേനെമ്ങ്കില്‍ ഞങ്ങടെ ഗ്രാമത്തെ പറ്റി പറയാം.മഴക്കാലം കഴിഞ്ഞാല് ഈ തോട്ടിലെ വെള്ളം വറ്റി ഇന്ത്യ മഹാ രാജ്യത്തിന്‍റെ ഭാഗമകാരാണ് പതിവ്.


അപ്പനപ്പൂപ്പന്മാര് അത്യാവശ്യം മരങ്ങള്‍ നട്ടത് കൊണ്ട് അല്പം പച്ചപ്പുളളതാനീവീടം.ബട്ട്‌ നാട്ടിലെ മൊത്തം ഇലക്ട്രിക്‌ ആന്‍ഡ്‌ ടെലിഫോണ്‍ പോസ്റ്റുകള്‍ രാഷ്ട്രീയക്കാര്‍ സ്പോന്സോര്‍ ചെയ്തതാണെന്ന് തോന്നിപ്പിക്കും വിധമ് വര്‍ണ മനോഹരമായിരിക്കും..കാവിയും ചുകപ്പുമാണ് ഇഷ്ട കളര്‍.അവിടെഇവിടെ പച്ചയും കാണാം.ആഹിംസയില് ഉറച്ചു നില്‍ക്കുന്നതിനാലും മറ്റുള്ളവര്‍ക്ക് പണിയക്കേണ്ട എന്ന് കരുതുയും ഒരു പറ്റം വയസ്സരായ യുവക്കാലുള്ള സോണിയാജിയുടെ പാര്‍ട്ടിയുടെ കലര്‍ മഷി ഇട്ടു നോക്കിയാലും കാണില്ല.


കുറച്ചു കാലം മുന്നേ വരെ എന്റെ നാടിനെ പറ്റി പരിചയപ്പെടുത്തല്‍ വളരെ ശ്രമകരമായിരുന്നു.ഒരു തകഴിയോ മമ്മൂട്ടിയോ എന്തിനു ഒരു സുകുമാരനെ പോലും സംഭാവന ചെയ്യാന്‍ പറ്റാത്ത ഞങ്ങളുടെ നാട്ടില്‍ കുറച്ചെങ്കിലും അറിയപ്പെടുന്നത് ഞങ്ങള്‍ ഗൂട്നൈറ്റ് എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന അസ്കേര്‍ ആണ്.അത്യാവശ്യം പെണ്ണ് കാസിലോക്കെ ഉള്‍പ്പെട്ടത് കൊണ്ട് സമീപഗ്രമാങ്ങളിലോക്കെ അറിയാം ..ബട്ട്‌ ടോടല്ലി പോപ്പുലര്‍ ആയിട്ടുള്ള ഒരു മഹാനും ഞങ്ങടെ നാട്ടിലില്ല.


ആയിടയ്ക്കാണ് കേരള പോലീസിലെ ചില ചുണക്കുട്ടികള്‍ കുറച്ചു ബോംബ്‌ കയ്യൂടെ പിടികൂടിയത്.൧൨൫ എണ്ണം ഉണ്ടെന്നാണ് ലവര്‍ പറയുന്നത്. ഏമാന്മാര്‍ കൊണ്ട് പോയെങ്കിലും അത് വ്യവസയമാക്കിയവരെ പിടിക്കാന്‍ പതിനെട്ടടവും പയറ്റിയിട്ടും പറ്റിയില്ല.എന്തിനാ വെറുതെ പോല്ലപ്പുണ്ടാക്കുന്നതെന്ന പോലീസെ ഇപ്പൊ ചോദിക്കുന്നത് .ഇനിയും അവരുണ്ടാക്കിയലല്ലേ പിന്നേം റൈഡ് നടത്താന്‍ പറ്റൂ..അങ്ങനല്ലേ നമ്മുടെ യഷസ്സുയര്‍ത്താന്‍ പറ്റൂ.സൊ ഇപ്പൊ ൧൨൫ ബോംബ്‌ പിടിച്ച നാടെന്നു പറഞ്ഞാല്‍ ഏഷ്യാനെറ്റും ഇന്ത്യവിഷ്യനും കാണുന്ന കൊച്ചു കുട്ടികള്‍ക്ക് പോലും ഞങ്ങളുടെ നാട്ടിനെ അറിയാം.ബോംപ് വെച്ചവന്മാര്‍ക്കും പിടിച്ചവന്മാര്‍ക്കും സ്ത്രോത്രം.


ഗ്രാമത്തിന്റെ പ്രാന്ത പ്രദേശങ്ങള്‍ പച്ചപ്പിനാല്‍ പുതഞ്ഞു കുഞ്ഞരുവികളാലും കുന്നുകളാലും ചുറ്റപ്പെട്ട അതിമനോഹരമായാണ് ദൈവം ഡിസൈന്‍ ചെയ്തിരിക്കുന്നത് .ബട്ട്‌ നാട്ടുകാരുടെ സ്വഭാവം ഡിസൈന്‍ ചെയ്യുമ്പോള്‍ ദൈവത്തിനു കൈപ്പിയ പറ്റി .ഗ്രാമത്തിന്റെ മുഖം രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസുകള്‍ കൊണ്ട് സമ്പന്നമാണ്.ആകെ ൧൦ ഇല താഴെ കെട്ടിടങ്ങള്‍ ഉള്ള ഈ ഗ്രാമത്തില്‍ എല്ലാ പാര്‍ടിക്കും സ്വന്തമായി കെട്ടിടം
അത് വളരെ അടുത്ത്തടുത്തയുണ്‍ട് .ഓഫീസുകള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ ഏറ്റവും ബെസ്റ്റ് നാട്ടിലെ സുഗുനനോട ചോദിക്കലാണ് ..കൊല്ലങ്ങള്‍ക്ക് മുന്പ് കൊട്ടിയൂര്‍ക്ക് തേങ്ങയുമായി വന്നപ്പോ അന്തിയുറങ്ങാന്‍ ഇടം കൊടുത്തതിനു വീട്ടുടമസ്ഥന്റെ മകളെ പരിണയിച്ചു പോയിലൂരില്‍ കുടിയുരപ്പിച്ച വയനാട്ടുകാരന്‍ സുഗുണന്‍ എല്ലാ പാര്‍ടിയിലും ഒന്ന് തല കാണിച്ചതാണ്.അത്യാവശ്യം മദ്യസേവ ഉള്ള സുഗുണന്‍ സ്വതവേ മറ്റുള്ളവരില്‍ നിന്ന് ഇരന്നു വാങ്ങിക്കുന്ന സ്വഭാവമാണ് ..കിട്ടേണ്ടത് കിട്ടിയാല്‍ അടിച്ചവന്റെ പാര്‍ടിക്കെതിരെ തിരിഞ്ഞു എതിര്‍ പാര്‍ട്ടില്‍ ചേരും..അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് എല്ലാ പാര്‍ടിയിലും കയറിയിറങ്ങി ഇപ്പൊ ഒരു അഭിനവ k muraleedharanayi സ്വന്തമായി പാര്‍ട്ടിയും പ്രക്യാപിച്ചു നടപ്പാണ്.

എന്റെ nattile rasakaramaya kathakal pinnedu...

2009, ഒക്‌ടോബർ 20, ചൊവ്വാഴ്ച

വിസ്മയാക്കയച്ചകളുടെ മായിക ലോകത്ത് അച്ചന്‍റെ കയ്യും പിടിച്ചു നിറയെ കളിപ്പാട്ടങ്ങളുമായി നടക്കൂമ്ബഓള്‍ ആ കുഞ്ഞു വാവ പറഞ്ഞു"അച്ഛാ ലോകതു എനിക്കേറ്റം ഇഷ്ടം
അച്ചനൂടനെന്നു".....പിന്നീടൊരിക്കല്‍ പനി പിടിച്ചു കിടന്ന എന്നോടൊപ്പം രാത്രി ഉറക്കമിയിച്ചു കിടന്ന ഉമ്മയുടെ സ്നേഹത്തിനു മുന്നില്‍ ഞാന്‍ പറഞ്ഞു എനിക്കേറ്റവും ഇഷ്ടം ഉമ്മനോദ് ആണ്

എന്ന്...കൗമാരത്തിന്റെ ചാപല്യത്തില്‍ പ്രണയത്തിന്റെ മാസ്മരിക വലയില്‍ പെട്ടപ്പ്‌ഓല എന്റെ പ്രണയിനിയൂട് ഞാന്‍ പറഞ്ഞു എനിക്കേറ്റവും ഇഷ്ടം അവള‌ുടനെന്നു..അവള്‍ അവളുടെ വഴിക്ക് പോയി പിന്നെ എന്റെ ലൈഫിലേക്കു കടന്നു വന്ന സഹടര്‍മിനിയൂട് ഞാന്‍ എന്നും പറഞ്ഞു എനിക്ക് ലൂകതെട്ടവും ഇഷ്ടം അവളെയാണെന്ന്... എന്റേതെന്നു പൂര്‍ണാര്‍ഥത്തില്‍ പറയാന്‍ ദൈവം രണ്ടു കുഞ്ഞു പൈതങ്ങളെ തന്നപ്പോല് ഞാന്‍ പറയുന്നു ലൂകതെറ്റവും ഇഷ്ടം എനിക്കെന്റെ മക്കലോദനെന്നു....


ഇന്നു ഞാന്‍ മരണ കിടക്കയില്‍ആണ് കാലനെയും കത്ത് കിദക്കുമ്ബോല് ഞാന്‍ ആഗ്രഹിക്കുന്നു കുറച്ചു കാലം കു‌ടി ജീവിക്കാന്‍..ഇപ്പൊ എനിക്കേറ്റവും ഇഷ്ടമം എന്നോദ് തന്നെയാണ്..സത്യതില്‍ നമ്മുടെ സ്വാര്‍ത്ഥത യാണ് ഇഷ്ടമെന്ന് അതൊരു അഭിനയമാനെന്നും ഞാനിപ്പോ തിരിച്ചറിയുന്നു...

2009, ഒക്‌ടോബർ 11, ഞായറാഴ്‌ച

pranayam

ഒത്തിരി ഇഷ്ടാണ് എനിക്ക് നിന്നെ ..നീ ഇല്ലാതെ എനിക്ക് ജീഎവിക്കം പറ്റില്ലേടാ സുലോഓഒ...... പ്രണയത്തിനു കണ്ണും കാതും ഇല്ല എന്ന് പറയുന്നതെത്ര ശരിയാ അല്ലെ.മരണത്തിനു പോലും നമ്മെ വേര്പിരികനവില്ലെടാ ..എന്റെ രവിയെട്യ്ട്ടനില്ലാത്ത ഒരു ജീവിതം എനിക്കോര്ക്കന് കൂടി വയ്യാ


ഠിം ഠിം ഠിം...റ്റീം ..ബെല്ലടിച്ചു ടീച്ചര്‍ ഇപ്പൊ വരും..മരച്ചില്ലക്കള്‍ വകഞ്ഞ് മാറ്റി അവന്‍ മൂന്നു എ യിലേക്കും അവള്‍ ഒന്ന് ബി ഇയിലെക്കും ഓടിപ്പോയി ...